ഞാന്‍ ഒരു കുഞ്ഞായിരുന്നെങ്കില്‍ .....

ഞാന്‍ ഒരു കുഞ്ഞായിരുന്നെങ്കില്‍ .....
മഴത്തുള്ളികളും
കടലാസ് തോണിയും
തൊടിയിലെ പൂവും
തുമ്പപ്പൂ പുഞ്ചിരിയും
മഞ്ഞുതുള്ളികളും
മഴിത്തണ്ടും
വാഴക്കൂമ്പിലെ തേനും
അണ്ണരക്കണ്ണനും
കുയിലിന്റെ പാട്ടും
കുഴിയും കുഴിയാനയും
കളിക്കൂട്ടുകാരന്‍ കുഞ്ഞാടും
പുഴക്കടവിലെ കളികളും
കുളത്തിലെ മുങ്ങാംങ്കുഴികളും
ആല്‍ത്തറയിലെ ഊഞ്ഞാലും
മണ്ണപ്പം ചുട്ടതും
ചെഞ്ചുണ്ടന്‍ മാങ്ങയും
അവധിക്കാലവും
വീണ്ടും ഒരു ശിശു ആയിരുന്നെങ്കില്‍
"'ശിശുദിനാശംസകള്‍..!"
13 Comments:
കുയിലിന്റെ പാട്ടും
കുഴിയും കുഴിയാനയും
ഞാന്‍ ഒരു കുഞ്ഞായിരുന്നെങ്കില്‍ .....
ചോാാാാാ ച്വീറ്റ്.....
ആ നാക്കങ്ങനെ പുറത്തേയ്ക്കിട്ട് ഉറങ്ങുന്നതും ശീലിക്കുന്നതും നല്ലതല്ല കേട്ടോ, പെട്ടന്ന് ഞെട്ടുകയോ മറ്റോ ചെയ്താല്‍ നാവില്‍ കടിക്കാനും പിന്നെ ശീലമായാല്‍ പല്ല് മുകളിലേയ്ക്കുയരാനും ഇടയാക്കും.
നല്ല കവിത കുസൃതീ, ഒത്തിരി കാലത്തിന് ശേഷമാണ് കാണുന്നതെന്ന് തോന്നുന്നു.
നല്ല ഓമനത്തമുള്ള കുഞ്ഞ്.
പോരട്ടെ ഇങ്ങനെ ചിത്രങ്ങളും കഥകളും മറ്റും. ;)
ഹൊ.. നോക്കിനില്‍ക്കാന്‍ തോന്നുന്നു, നല്ല ചുന്തരി ച്വീറ്റ് ചിചു. കുസൃതീ, എവിടെയായിരുന്നു ഇത്രയും നാള്‍, പരോളിലായിരുന്നോ?, ഇനി വീണ്ടും മുങ്ങുവോ? ചക്കരവാവക്ക് ശിശുദിനാശംസകള്‍.
(ഓ:ടൊ) അപ്പൊ ഈ കവിതയായിരുന്നു ശിശുവിന്റെ ബ്ലൊഗില്‍ കമന്റായി പോസ്റ്റിയത്..ഉം... കൊള്ളാം, നല്ല ഫീലിങ്ങ്സ് ഉള്ള വരികള്‍)
അയ്യോ എല്ലാവരും കൂടി കണ്ണിടല്ലെ ഓമന വാവക്ക്. വേഗം കരിം പൊട്ടു കുത്തിക്കോളൂട്ടോ ചക്കരേടെ കവിളത്ത്.
ഞാനും ഒരു കുഞ്ഞാവ ആയാ മതിയായിരുന്നു. എന്നാപ്പിന്നെ പഴംപൊരിയില്‍ മഞ്ഞള്‍ ഇടണോന്നാലോചിച്ച് തല പുകയ്ക്കേണ്ടായിരുന്നു. ;)
കുസൃതീ... സോ സ്വീറ്റ്...
നല്ല വാവ
സു-പഴമ്പൊരിയുമായി എത്തിയല്ലോ
പൈക്കിടാവിന്റെ പിന്നാലെയുള്ള ഓട്ടവും, കോഴിക്കുഞ്ഞിന്റെ പിടിക്കാനാഞ്ഞപ്പോള്‍ കൊത്താന്‍ വന്ന തള്ളക്കോഴിയെകണ്ടു പേടിച്ചതും, പുഴയില്‍ നിന്നും പിടിച്ചു കയറ്റാന്‍ അമ്മ പെടാപ്പാട് പെടുന്നതും, മുത്തച്ഛന്റെ കൂടെ പറമ്പു മുഴുവന്‍ നടന്നു കശുവണ്ടി മാങ്ങയില്‍ നിന്നും ഉരിഞ്ഞെടുക്കുന്നതും, ബാക്കി വരുന്ന കശുമാങ്ങകള്‍ ഈര്‍ക്കിലിയില്‍ കോര്‍ത്തു പശുവിനു തിന്നാന്‍ ശേഖരിക്കുന്നതും, പുളിമരച്ചോട്ടില്‍ നിന്നും പുളി പെറുക്കിക്കൂട്ടുന്നതും ക്ഷീണിക്കൂമ്പോള്‍ പുളിമരത്തിന്റെ തടിയന്‍ വേരുകളിലൊന്നില്‍ ഇരുന്നു അച്ഛമ്മ കാണാതെ കുറേ അകത്താക്കുന്നതും, മണ്ണുവാരിക്കളിക്കുന്നതും കശുമാവിന്റെ താണ കൊമ്പുകളില്‍ കയറിയിരിക്കുന്നതും, കുല കണക്കെ മാമ്പഴമുണ്ടാകുന്ന വടക്കേപ്പറമ്പിലെ മാവിന്റെ ശിഖരം പിടിച്ചു തൂങ്ങൂമ്പോള്‍ മാമ്പഴത്തോടൊപ്പം കണ്ണിമാങ്ങകളും പോന്നതിനു അച്ഛച്ഛന്റെ ശകാരം കേള്‍ക്കുന്നതും, മാങ്ങാച്ചുനയും കശുമാങ്ങാക്കറയും വീണു മുഖവും ഉടുപ്പും വൃത്തികേടാക്കുന്നതും, ചെറിയച്ഛനെ മണിയടിച്ച് കശുവണ്ടി ചുടീക്കുന്നതും, അതുതല്ലിപ്പൊട്ടിക്കുമ്പോള്‍ കൈ പൊള്ളിക്കുന്നതും, വേനലവധിക്കാലത്ത് കമ്പുകള്‍ കൊണ്ടുള്ള ഗൃഹനിര്‍മ്മാണവും,കശുമാവു വെട്ടിയപ്പോള്‍ ആ പുര തകര്‍ന്നതും, അതൊക്കെ വിട്ടു കൃഷി തുടങ്ങിയപ്പോള്‍ ചീര മുഴുവന്‍ പശു തിന്നുനശിപ്പിച്ചതും, കൃഷ്ണവിഗ്രഹത്തിലെ ചന്ദനച്ചാര്‍ത്ത് ശരിയാവാത്തപ്പോള്‍ ഭഗവാന്‍ ഇന്നെന്നെ നോക്കി ചിരിച്ചില്ലെന്നു അമ്മയോട് പരിഭവം പറഞ്ഞതും, സര്‍ക്കാര്‍ സ്ചൂളിലെ നിര്‍ധനരായ സഹപാഠികള്‍ ഉച്ചയൂണു കഴിഞ്ഞു കൊണ്ടുവരുന്ന ജാതിക്കയും കണ്ണിമാങ്ങയും എല്ലാം പൊട്ടിപ്പൊളിഞ്ഞു തുടങ്ങിയ വാതിലിനിടയില്‍ വച്ചുപൊട്ടിച്ചു അമൃത് പോലെ ഭക്ഷിച്ചതും, എന്നും ബോക്സ് നിറയെ മഷിത്തണ്ടു കൊണ്ടുവരാറുള്ള നിഷയോടുള്ള അസൂയയും,ഡിവിഷന്‍ തിരിക്കുന്ന തട്ടികകളില്‍ തൂങ്ങിയാടുന്നതും,വീട്ടില്‍ അമ്മയുണ്ടാക്കുന്ന പലഹാരങ്ങള്‍ അടികൂടിത്തിന്നുന്നതും,ഓണപ്പൂവിടുന്നതും,ചാണകത്തിന്റേയും തുമ്പപ്പൂവിന്റേയും ഉപ്പേരിയുടേയും പൂവടയുടേയും പായസത്തിന്റേയും മലയാളിത്തം നിറഞ്ഞ ഗന്ധം നെഞ്ചിലേറ്റി ഓണാവധി ഉല്ലസിച്ചു തീര്‍ക്കുന്നതും, പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ അമ്മയെ പറഞ്ഞു കേള്‍പ്പിക്കുന്നതും, ഉത്സവത്തിനുആനയെ എഴുന്നെള്ളിക്കുന്നതു കാണാന്‍ അച്ഛച്ഛന്റെ കൂടെ ഒരു കുഞ്ഞാടിനേപ്പോലെ നടക്കുന്നതും അച്ഛന്‍ പള്ളിപ്പെരുന്നാളിനു കൊണ്ടുപോവുന്നതും അവിടെ നിന്നു കരിമ്പും ഈന്തപ്പഴവും പൊരിയും വാങ്ങി വീട്ടിലേയ്ക്ക് നടക്കുന്നതും, ബാലരമ വരുന്ന ദിവസം പല്ലുപോലും തേയ്ക്കാതെ ഉമ്മറത്തു പേപ്പര്‍മാമനെ നോക്കി ഇരിക്കുന്നതും എല്ലാമെല്ലാം ഇന്നലെക്കഴിഞ്ഞ പോലെ..ഒരു കുട്ടിയായിരുന്നെങ്കില്‍......
ഹെയ്, ഇനി ഒരു പോസ്റ്റ് കൂടിയോ, ഞാനോ. അല്ല ദുര്‍ഗ്ഗ എഴുതിയപ്പോള്‍ പലതും ഓര്‍മ്മ വന്നപ്പോള്‍ എഴുതാന്‍ തോന്നി. പക്ഷേ സമയം കുറവ്. പിന്നെ എഴുതാം കേട്ടോ ;)
പാറു ചേച്ചീ:)...ആ കുട്ടി ഉറങ്ങുകയല്ല... സൂര്യകിരണങ്ങളെ പേടിച്ചു കണ്ണടച്ചതാ....
മഴത്തുള്ളീ... പോരട്ടെ ;;)നിങ്ങളുടെ കുട്ടിക്കാല കഥകളും
ശിശൂ,..ടച്ചിങ്ങ് ആയി അല്ലെ :)
നഷ്ട വസന്തത്തിന്‍ തപ്ത നിശ്വാസം ഫീല്‍ ചെയ്തല്ലൊ :)
കുറുമാന്‍ ചേട്ടാ ..ഫോട്ടൊവില്‍ (മോണിറ്ററില്‍ ) കരിം പൊട്ട് വച്ചതിനു ശേഷം നോക്കന്‍ പറയാം എല്ലവരോടും :)
സൂ ചേച്ചീ എന്തെല്ലാം മോഹങ്ങള്‍ ;)
മുരലീ ചേട്ടാ നന്ദി (കരിം പൊട്ട് വച്ചതിനു ശേഷം നോക്കാവൂ ;;)
സന്ദോസ് നന്ദി :)
ദുര്‍ഗ ചേച്ചീ... പോസ്റ്റിനെക്കാളും ഇഷ്ടപ്പെട്ടതു ഈ കമന്റ് ആണു ..ഡാങ്ക്യൂ :)
കുസൃതീ,
പടവും,വരികളും ദുര്‍ഗ്ഗയുടെ കമന്റും തേനും വയമ്പും പോലെ .
:) :)
qw_er_ty
Post a Comment
<< Home