കുസൃതിക്കുടുക്ക

നഷ്ടപ്പെട്ടു പോയ ബാല്യത്തിന്റെ അവശേഷിക്കുന്ന നന്മകളുമായി കുട്ടിക്കാലത്തേക്കു ഒരു മടക്കയാത്ര, ഒപ്പം നിങ്ങളും നിങ്ങളുടെ കുസ്രുതിയും കുട്ടിത്തവും

Monday, September 04, 2006

ആദ്യമായി .......


അറിയാത്തവ അറിയാനായി
അറി്‌ഞ്ഞ്തു അറിയിക്കാനായി

അറിഞ്ഞു ആര്മാദിക്കാനായി
അല്പനേരത്തെ ആലസ്യവുമായി

അന്‌തമാം വീഥിയില്‍
അന്തിച്ചു നില്‍ക്കുന്ന
അന്വേഷണ കുതുകിയുടെ
ആത്മ നൊമ്പരങള്‍

******************
!!!!!!!ഓണാശംസകള്‍ !!!!!!!അതിരാവിലെ പൂകൂടയുമായി പൂക്കള് പറിക്കാന് പോയതും, അത്തപൂക്കളമിട്ടതും....... കാലത്തിന്റെ കുത്തൊഴുക്കില്‍ എന്നോ നഷ്ട്ടപെട്ട ആ നല്ലബാല്യത്തിന്റെ ഓര്‍മകളെ സ്മരിച്ചുകൊണ്ട് എല്ലാവര്‍ക്കും ഓണാശംസകള്‍

സസ്നേഹം
കുസ്രുതിക്കുടുക്ക!!! വെല്‍കം ടു കുസ്രുതി, !! എന്‍ജോയ് ദ കുടുക്ക!!

25 Comments:

Blogger kusruthikkutukka said...

അറിയാത്തവ അറിയാനായി
അറി്‌ഞ്ഞ്തു അറിയിക്കാനായി

അറിഞ്ഞു ആര്മാദിക്കാനായി
അല്പനേരത്തെ ആലസ്യവുമായി

അന്‌തമാം വീഥിയില്‍
അന്തിച്ചു നില്‍ക്കുന്ന
അന്വേഷണ കുതുകിയുടെ
ആത്മ നൊമ്പരങള്‍


!!! വെല്‍കം ടു കുസ്രുതി, !! എന്‍ജോയ് ദ കുടുക്ക!!

September 04, 2006 2:15 AM  
Blogger തറവാടി said...

സ്വാഗതം
ഓണാശംസകള്‍

September 04, 2006 2:19 AM  
Blogger ശിശു said...

സ്വാഗതം..
മഞ്ചാടി മണികളില്‍ അക്ഷര പ്പിശാശ്‌ കയറിയിരിക്കുന്നു..കറക്റ്റ്‌ ചെയ്യുക..

September 04, 2006 2:44 AM  
Blogger kusruthikkutukka said...

നന്ദി തറവാടീ, ഞാന്‍ ത$റവാട്ടിലേക്കെ വരുന്നുണ്ടു
ശിശു തെറ്റു ചീണ്ടികാണിച്ചതിനു നന്ദി,
കൂട്ടക്ഷരങ്ങ്ളും ചില്ലക്ഷരങല്‍ ഒക്കെ പഠിച്ചു വരുന്നതേ ഉള്ളൂ.
ഇങ്ങനെ തെറ്റു ചൂണ്ടികാണിക്കുമ്പോള്‍ correct spelling CoMbNnaTion കൂടി പറഞ്ഞു തന്നാല്‍ നന്നായിരുന്നു . :))

September 04, 2006 3:16 AM  
Blogger പെരിങ്ങോടന്‍ said...

സ്വാഗതം.

ഒരു സംശയം. മലബാറില്‍ നിന്നാണു എന്നു പറഞാല്‍ കിട്ടുന്ന പ്രാദേശിക സ്നേഹം എനിക്കു വേണ്ടാ. എന്നതു കൊണ്ടെന്താ ഉദ്ദേശിച്ചതു്?

September 04, 2006 4:21 AM  
Blogger ചുള്ളിക്കാലെ ബാബു said...

ജനനം : in coconutty kerala of Incredible India തിരുവിതാംകൂറില്‍ നിന്നാണു , മലബാറില്‍ നിന്നാണു എന്നു പറഞാല്‍ കിട്ടുന്ന പ്രാദേശിക സ്നേഹം എനിക്കു വേണ്ടാ. അതൊട്ടു തിരിചു പ്രതീക്ഷിക്കുകയും വേണ്ടാ
എനിക്കൊന്നും മനസ്സിലായില്ല!

September 04, 2006 4:42 AM  
Blogger കൈത്തിരി said...

വരൂ കുസ്രുതികള്‍ വാരി വിതറൂ, എന്നിട്ട് കിട്ടുന്നത് കുടുക്കയില്‍ വാരി കൊണ്ടുപോകൂ... സ്വാഗതം...ഓണാശംസകള്‍....

September 04, 2006 4:47 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

സ്വാഗതം.. സംശയം ഞാനും കൂടി ഇനി പറയുന്നില്ല.

September 04, 2006 4:50 AM  
Blogger ദില്‍ബാസുരന്‍ said...

സ്വാഗതം! സുസ്വാഗതം!

(ഓടോ:മോനേ കുടുക്കേ...മലബാറ്കാരോട് കളിച്ചാല്‍ പള്ളക്ക് ഓട്ട വീഴുമേ....ഇനി മലബാറുകാരനാണെന്ന് പറയാന്‍ മടിക്കുന്ന മലബാറ്കാരനാവുമോ? പിന്നെ പറഞ്ഞതെന്തായാലും ശരിയാണ്. മലബാറുകാര്‍ക്ക് ഇവിടെ പ്രത്യേക പരിഗണനയുണ്ട്.ക്ലബ്ബില്‍ ചെന്നാല്‍ എല്ലാ പുതിയ മലബാറുകാര്‍ക്കും ചായയും പഴമ്പൊരിയും!)

September 04, 2006 5:00 AM  
Blogger kusruthikkutukka said...

പെരിങ്ങോടരേ,
ജാതി, മത, ദേശ ഭേദമില്ലാതെ എല്ലാവരും ബ്ലോഗുന്ന ഒരു സ്ഥലം ആണെന്നു ഇതെനിക്കറിയാം , അതിലെവിടെയൊ ആവിശ്യത്തില്‍ കൂടുതല്‍ ജനിച്ച/വളര്‍ന്ന സ്ഥലതിനു (അമിത)പ്രാധാന്യം കൊടുക്കുന്നതു എനിക്കിഷ്ടമല്ല എന്നു ഞാന്‍ വെളിപ്പെടുത്തി എന്നു മാത്രം , ജീവിതത്തില്‍ കാണുന്നതു ഇവിടെ പറഞ്ഞു എന്നു മാത്രം . എല്ലാവരും അങ്ങിനെ ആണെന്നു അതിനര്‍ഥമില്ല
എഴുതി കഴിഞ്ഞപ്പോല്‍ അതിലെവിടെയൊ ഒരു അഹങ്കാരത്തിന്റെ കണിക ഉണ്ടോ എന്നു എനിക്കും തോന്നി. പക്ഷെ സത്യമായിട്ടും ഈ കുസ്രുതിക്കു അതില്ല എന്നു ""നഷ്ടപ്പെട്ടു പോയ ബാല്യത്തിന്റെ അവശേഷിക്കുന്ന നന്മകളുമായി കുട്ടിക്കാലത്തേക്കു ഒരു മടക്കയാത്ര, ഒപ്പം നിങ്ങളും നിങ്ങളുടെ കുസ്രുതിയും കുട്ടിത്തവും"""
ഇതു വായിചപ്പോള്‍ മനസ്സിലായെന്നു കരുതുന്നു.
മലബാരു കാരന്‍ ആയതു കൊണ്ടു മാത്രം കിട്ടുന്ന ചായയും പഴമ്പൊരിയും അമ്പലപ്പുഴക്കാരനാണെന്നു ആയതു കൊണ്ടു മാത്രം കിട്ടുന്ന പാല്പായസവും , എനിക്കു വെണ്ടാ,
മറിചു കുസ്രുതി ക്കു കുസ്രുതി ആയതിനാല്‍ മാത്രമായി നിങ്ങള്‍ തരുന്ന സ്നേഹം മതി എനിക്കു.
ഓ. ടോ. ദില്ബാസുരാ....ആ ചായയും പഴമ്പൊരിയും നിക്കു മേണ്ടാട്ടാ
ഓണം ആയതിനാല്‍ പിസ്സ ആണെങ്കില്‍ ഒരു കൈ നോക്കാം . :))
നിനക്കെങ്ങിനെ എന്റെ a/s/l ഇത്ര ക്റുത്യമായി പിടികിട്ടി?
പള്ളക്കു കയറുന്ന കത്തി എല്ലാനാട്ടിലും കിട്ടില്ലെ ദില്ലൂ.
ഇനി ഒന്നു ശ്വാസം വിട്ടോളൂ..എന്നിട്ട് അടി തുടരാം.......“വലതുമാറി, ഇടതാഞ്ഞുവെട്ടി....രണ്ടുചുവടുമുന്നോട്ടുവെച്ച്...”...എന്നിട്ടു .....ഞാന്‍ ഓടി... ഓണതല്ലിനു ഞാന്‍ ഇല്ല

September 04, 2006 5:47 AM  
Blogger ദില്‍ബാസുരന്‍ said...

കുസൃതി കുടുക്കേ,
ഒക്കെ തമാശയല്ലേ മാഷേ? ഇങ്ങോട്ട് വരൂ.. നമുക്ക് വിശാലമായി പിസയും ബര്‍ഗറും ഒക്കെ കഴിക്കാം.എമിറേറ്റ്സിലാണോ?

എഴുത്ത് തുടരൂ... വീണ്ടും കാണാം. :-)

September 04, 2006 5:54 AM  
Blogger kusruthikkutukka said...

ബാബുഎട്ടാ സം ശയം മാറി എന്നു കരുതട്ടെ, ...സോരി ഫോര്‍ ദ ട്രബില്‍

ഹായ്.. കൈത്തിയും ഇത്തിരി വട്ടവും എത്തി, ഇനി പവര്‍ കട്ടിനെ പേടിക്കേണ്ടല്ലൊ.... :))
ഈ വെളിച്ചവുമായി ബാല്യകാല സ്മരണകലേക്കു നമുക്കു ഊളിയിടാം ...ഊളിയിടുമ്പൊല്‍ വെളിച്ചം കെടാതെ നോക്കണേ....:)

September 04, 2006 5:56 AM  
Blogger സു | Su said...

കുസൃതിക്കുടുക്കയ്ക്ക് സ്വാഗതം :)

September 04, 2006 6:18 AM  
Blogger വക്കാരിമഷ്‌ടാ said...

കുടുക്കയണ്ണന് ഒരു കുടുക്ക സ്വാഗതം. അടിച്ചിട്ട് പൊളിച്ചങ്ങ് കള. അടിച്ച് പൊളി.

ഓണാശംസകളും.

September 04, 2006 6:34 AM  
Blogger ഇത്തിരിവെട്ടം|Ithiri said...

ഈ കണക്ഷന്‍ ഉപയോഗിച്ചാല്‍ എങ്ങോട്ടാണ് ബില്ലയക്കേണ്ടത്. ശബ്ദം വെളിച്ചം ടെന്‍ഡര്‍ വിളിച്ചോ..

കുസൃതി ആള് കൊള്ളാമല്ലോ..

September 04, 2006 7:07 AM  
Blogger kusruthikkutukka said...

സൂ ചേച്ചീ നന്ദി....
ഉത്രാട നാളില്‍ ഈ കുസ്രുതിയെ കാണാന്‍ വന്നിട്ടു 2 കുത്തും ഒരു വരയും ഇട്ടു നിങ്ങളു അങ്ങു പോയോ.. ദേ എന്റെ വക അങ്ങൊട്ടു 2 വരയും 2 കുത്തും 2 തവണ :)) :))
പായസം കുറച്ചു എടുത്തു മാറ്റിവെക്കണം , ഉച്ചക്കു ഞാന്‍ അങ്ങൊട്ടു വെരുന്നുണ്ടു :)

വക്കാരീ, കുടുക്ക അണ്ണനോ???!!!! . എന്തീരെട്യൈ അപ്പീ ജാപ്പാനീല്! ഓണോം 1 ദിവസൊം മുമ്പെ എത്തിയൊ... ഒരു ജജ്ജലിപ്പു
ഓ.ടോ. നിന്റെ കമന്റു സ്പര്‍ശത്താല്‍ ഈ ബ്ലോഗ് ധന്യയായി (പേരു മാറിയതല്ല)
..ശ്ശെ . ധന്യമായി എന്നാണു പറയെണ്ടതല്ലെ :)

ഇത്തിരീ,
ഞമ്മടെ ഹാജീക്ക പറഞ്ഞതു ഓര്‍മ്മ വന്നു പോയി,
ടാ ഹമുക്കെ ജ്ജ് ഇബിടെയും ബന്നു കച്ചൊടം തൊടങ്ങിയാ, ഇച്ചിരി ബെലിച്ചം തന്നയിനു ഓന്റെ ഒരു ബില്ലു :))

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി കുസ്രുതിയുടെ സ്നേഹം നിറഞ്ഞ ഓണാശംസകല്‍

September 04, 2006 10:54 PM  
Blogger saptavarnangal said...

കുസൃതിക്കുടുക്കേ,
സ്വാഗതം!
കുസൃതിക്കുടുക്ക എന്ന പേരു കേള്‍ക്കുമ്പോള്‍ എനിക്കു ടോംസിന്റെ ഉണ്ണിക്കുട്ടന്‍ ഓര്‍മ്മ വരുന്നു.

September 05, 2006 8:09 PM  
Blogger അഗ്രജന്‍ said...

സ്വാഗതം ചങ്ങായീ...

[ദില്‍ബാസുരന്‍: എമിറേറ്റ്സിലാണോ..]

ഹാവൂ, പോസ്റ്റിട്ട വിവരം വിളിച്ചു പറയാനൊരാള് കൂടെയായി..:)

September 06, 2006 3:12 AM  
Blogger വല്യമ്മായി said...

സ്വാഗതം

September 06, 2006 3:16 AM  
Blogger ദില്‍ബാസുരന്‍ said...

അഗ്രജേട്ടാ,
താങ്കള്‍ തെറ്റിദ്ധരിച്ചു. എമിറേറ്റ്സിലാണോ എറ്റിഹാദിലാണോ അതോ എയര്‍ അറേബ്യയിലാണോ ചാര്‍ജ്ജ് കമ്മി എന്നാ ചോദിച്ചത്. ഷോര്‍ട്ട് ഫോമില്‍ പറഞ്ഞതാ...

:-)

September 06, 2006 3:17 AM  
Blogger kusruthikkutukka said...

ഇതൊക്കെ പറയാന്‍ ഞാന്‍ ആരു ട്രാവല്‍ ഏജന്റൊ?....
എമിറേറ്റ്സും എറ്റിഹാദും എയര്‍ അറേബ്യയും നമ്മുടെ (എന്റെ) തറവാട്ടു സ്വത്താണെന്നു കാരണവന്മാര്‍ പറയുന്നതു ഞാന്‍ കേട്ടിട്ടില്ല...
ഒരു നാള്‍ ഈ കുസ്രുതി വളര്‍ന്നു അതിലേതെങ്കിലും ഒന്നു വാങ്ങുകയാണെങ്കില്‍ ദില്ലൂ ചേട്ടനു ഒരു വേള്ഡ് ടൂര്‍ ഫ്രീ :)

September 06, 2006 5:37 AM  
Blogger മലയാളം said...

ഈ കുസ്രുതി മാറ്റി കുസൃതി കാണിച്ചു നടന്നുകൂടേ??

September 06, 2006 5:50 AM  
Blogger kusruthikkutukka said...

ചങ്ങായി ഏട്ടന്‍ അഗ്രജേട്ടനും :) ബൂലോഗത്തെ ഇമ്മിണി വലിയ അമ്മായി ചേചിക്കും നന്ദി. :)
മലയാളം ചേട്ടാ, തെറ്റു ചൂണ്ടി കാട്ടിയതിനു നന്ദി, പ്രൊഫൈല്‍ ഉണ്ടാക്കുമ്പോള്‍ കീ കോമ്പിനേഷന്‍ അരിയാതെ പറ്റിയ തെറ്റു... മലയാളം ടൈപ്പിങ്ങ് പഠിച്ചു വരുന്നതെ ഉള്ളൂ അതാ... ഇപ്പോള്‍ പേരു ശരിയായി...
ku sru thi കു സ്രു തി
ku syu thi കു സ്യു തി
മലയാളം ഗുരുവേ ഈ തെറ്റിനു എന്നെ കൊണ്ടു അതു 100 ടൈമ്സ് എഴുതിക്കാതിരുന്നതിനു നന്ദി...
(അല്ലെങ്കിലും എന്റെ അടുക്കല്‍ HP പ്രിന്റെ ഉണ്ടു :)
ബൂലൊഗരേ......
മാളോഗരേ........
എവിടെ എന്റെ പ്രൊഫൈല്‍ ചിത്രമത്സരത്തിലേക്കുള്ള ചിത്രങ്ങള്‍ ?
See my latest blog

September 06, 2006 11:41 PM  
Blogger ശിശു said...

കുസൃതിക്കുടുക്കേ..
വീണ്ടും തെറ്റിക്കുവാണോ?
കുസൃതി യെന്നെഴുതേണ്ടത്‌
ku syu thi എന്നല്ല kusr^thiഎന്നാണ്‌
ഇനി തെറ്റിച്ചാല്‍ അച്ഛനെ വിളിച്ചുകൊണ്ടുവന്നേ ബ്ലോഗ്‌ തറവാട്ടില്‍ കയറ്റൂ.

September 07, 2006 1:30 AM  
Blogger kusruthikkutukka said...

കുസൃതി എന്നു ഇളമൊഴിയില്‍ വരാന്‍ kusyu hi എന്നു മതി
kusr^thi എന്നു റ്റ്യ്പെ ചെയ്താല്‍ കുസ്ര്^തി ഇങ്ങനെ വരും
മൊഴി ഏതായാലും അക്ഷരം നന്നായാല്‍ പോരെ?
ശിശു "മഞ്ചാടി" മണികള്‍ക്കു ഇപ്പൊള്‍ മൊഞ്ച് കൂടിയില്ലേ എന്നു നോക്കിയേ :)

ഹ ഹ ഹ ‌ അച്ഛനെ വിളിച്ചു പറഞ്ഞാല്‍ പിന്നെ അച്ഛന്‍ എന്നെ ഇവിടേക്കു വിടുകയേ ഇല്ല........

September 07, 2006 1:49 AM  

Post a Comment

Links to this post:

Create a Link

<< Home