കുസൃതിക്കുടുക്ക

നഷ്ടപ്പെട്ടു പോയ ബാല്യത്തിന്റെ അവശേഷിക്കുന്ന നന്മകളുമായി കുട്ടിക്കാലത്തേക്കു ഒരു മടക്കയാത്ര, ഒപ്പം നിങ്ങളും നിങ്ങളുടെ കുസ്രുതിയും കുട്ടിത്തവും

Tuesday, September 05, 2006

പ്രൊഫൈല്‍ ചിത്ര മത്സരം .....


കുസ്യുതിക്കുടുക്കയുടെ പ്രൊഫൈല്‍ ചിത്ര മത്സരം .....
നിങ്ങളുടെ മനസ്സിലെ കുസ്യുതിയുടെ ചിത്രം അയച്ചു തരൂ...സമ്മാനങ്ങല്‍ നേടൂ.....
ഒന്നാം സമ്മാനം : ശര്‍ക്കര ഉപ്പേരി (ഓണത്തിനു അമ്മൂമ്മ കാണതെ എടുത്തു എന്റെ ലന്ച് ബോക്സില്‍ സൂക്ഷിച്ചു വച്ചതു).

കൂടാതെ മറ്റു ബമ്പര്‍ സമ്മനങ്ങലും
*** കൊടകപുരാണം സിനിമ ആക്കുമമ്പോള്‍ അതില്‍ സഹ നടന്‍ /നടി യുടെ റോള്‍ ,
*** കുറുമാന്റെ കഥകല്‍ സീരിയല്‍ ആക്കുമമ്പോള്‍ അതില്‍ കാലാട്ടിയിരിക്കുവാനുള്ള അവസരം .
*** അടുത്ത വിഷുവിനു സൂ ചേച്ചി ഉണ്ടാക്കിയ ഉണ്ണിയപ്പം പാര്‍സെല്.
*** വക്കാരിയുടെ ബ്ലോഗുകള്‍ വായിക്കാനുള്ള ലൈഫ് ടൈം ഫ്രീ സബ്സ്ക്രിപ്ഷന്‍ (ബ്ലോഗ് വായിക്കാനും കാശ് കൊടുക്കേണ്ടാ കാലം വരുമൊ ?)
***മണ്ടന്റെ മ്യൂസിക് ആല്‍ബത്തില്‍ പാടാന്‍ അവസരം ...
(*** കണ്ഫര്‍മേഷന്‍ അവയിറ്റഡ്)
രണ്ടാം സമ്മാനം ഇല്ല ;-) (പ്രൊഫയിലില്‍ ഒരു ചിത്രമെ ഇടാന്‍ പറ്റുകയുള്ളൂ അല്ലേ?)സമ്മാനങ്ങല്‍ വായിച്ചു മനകോട്ട കെട്ടി ഇരിക്കാതെ വേഗം എന്‍ട്രികള്‍ അയക്കൂ




16 Comments:

Blogger kusruthikkutukka said...

കുസ്രുതിക്കുടുക്കയുടെ പ്രൊഫൈല്‍ ചിത്ര മത്സരം .....
സമ്മാനങ്ങല്‍ നേടൂ.....
-----
----
കൂടാതെ മറ്റു ബമ്പര്‍ സമ്മാനങ്ങളും
*** കൊടകപുരാണം സിനിമ ആക്കുമ്പൊള്‍ അതില്‍ സഹ നടന്‍ /നടി യുടെ റോള്‍ ,
*** കുറുമാന്റെ കഥകല്‍ സീരിയല്‍ ആക്കുമ്പൊള്‍ അതില്‍ കലാട്ടിയിരിക്കുവാനുള്ള അവസരം .
*** അടുത്ത വിഷുവിനു സൂ ചേച്ചി ഉണ്ടാക്കിയ ഉണ്ണിയപ്പം പാര്‍സെല്.
*** വക്കാരിയുടെ ബ്ലോഗുകള്‍ വായിക്കാനുള്ള ലൈഫ് ടൈം ഫ്രീ സബ്സ്ക്രിപ്ഷന്‍
***മണ്ടന്റെ മ്യൂസിക് ആല്‍ബത്തില്‍ പാടാന്‍ അവസരം ...)

September 05, 2006 11:19 PM  
Blogger ഏറനാടന്‍ said...

എന്നാണ്‌ അന്ത്യനാള്‍? ക്ഷമിക്കണം, മത്സരത്തിന്റെ അവസാന തിയ്യതി? ഞാന്‍ പങ്കെടുക്കുവാനുദ്ധേശിക്കുന്നു.. നിബന്ധനകള്‍ വല്ലതുമുണ്ടോ?

September 06, 2006 2:32 AM  
Blogger kusruthikkutukka said...

മത്സരത്തിന്റെ അവസാന തിയ്യതി?
അങ്ങിനെ ഒന്നില്ല :) പക്ഷെ ഒന്നാം സമ്മാനം വേണമെങ്കില്‍ അതു ഞാന്‍ കൊറിച്ചു തീര്ക്കുന്നതിനു മുമ്പെ ഒരു കൈ നോക്കുന്നതാണു ബുദ്ധി.. അല്ലെങ്കില്‍ ചിലപ്പോള്‍ സമ്മാനത്തിനായി അടുത്ത ഓണം വരെ കാത്തിരിക്കേണ്ടി വന്നാലോ?
നിബന്ധനകള്‍
1. ചിത്രം കണ്ടാല്‍ കുസ്രുതിത്വം തോന്നണം
2.വിധികര്‍ത്താവിനു/.വിധികര്‍ത്താക്കള്‍ക്കു(എല്ലാം ഞാന്‍ തന്നെ ;;) ഇഷ്ടപെടണം
അത്രയെ ഉള്ളൂ :) ഇനിയും നിബന്ധനകള്‍ വേണമെങ്കില്‍ നമുക്കു വെക്കാം . അതൊക്കെ ഇങ്ങോട്ടു പറഞ്ഞോളൂ...

മത്സരത്തിന്റെ അവസാന തിയ്യതി?
അതൊക്കെ പറഞ്ഞാല്‍ എല്ലാവരും മടിപിടിച്ചു അത്രവരെ ഇരുന്നാലൊ?
അതുകൊണ്ടു അയക്കാനുള്ളാതൊക്കെ ഇതു വായിച്ചിട്ടു ഒരു 5-10 മിനുട്‌സിനുള്ളില്‍ ഇങ്ങു പോന്നോട്ടെ.
ചിത്രം വരച്ചിട്ടു അയക്കാന്‍ പോകുന്നവരും ഫോട്ടൊ എടുത്തു അയക്കാന്‍ പോകുന്നവര്‍ക്കു 1-2 ദിവസം ഗ്രേസ് പിരീഡ്...( ഗൂഗിള്‍ ന്നവര്‍ക്കു ഇതു ബാധകം അല്ല)

September 06, 2006 3:14 AM  
Blogger Rasheed Chalil said...

ഈ കുസൃതിയെ കൊണ്ടു തോറ്റു..

ആ ബലരമയോ ബാലമംഗളമോ നോക്കൂ മോനേ.. മായവിയെയോ ഡിങ്കനേയോ കുട്ടൂസനേയോ ലുട്ടാപ്പിയേയോ ഇഷ്ടമുള്ള ഏതെങ്കിലും ചിത്രവും സെലെക്റ്റ് ചെയ്ത് സമ്മാനം മുഴുവന്‍ കൈക്കലാക്കിക്കൂടേ കുസൃതീ...
അതിനെന്തിനാ ഒരു മത്സരം...

ഇനി ഈ ചെക്കനെകൊണ്ടു തോറ്റു എന്ന് പറാഞ്ഞ് ആരെങ്കിലും ചൂരലെടുക്കണ്ട.

September 06, 2006 3:24 AM  
Anonymous Anonymous said...

ഇവിടെ എന്റെ കൈയില്‍ തൂങ്ങി എപ്പോഴുമുണ്ടൊരു കുസ്രുതിക്കുടുക്ക. അതിന്റെ ഒരു പടം പിടിച്ച് അയച്ചാലോ??
ശര്‍ക്കര ഉപ്പേരി ഞാനങ്ങോട്ടു തരാം!
ഇവിടെ ക്ലിക്ക് ചെയ്ത് scroll down ചെയ്ത് നോക്കിയാ മതി. ശര്‍ക്കര ഉപ്പേരി കിട്ടും.

September 06, 2006 6:50 PM  
Blogger അഭയാര്‍ത്ഥി said...

കുസുര്‍തി കടുക്കയുടെ പ്രൊഫയില്‍ ചിത്രമല്‍സരത്തിന്റെ ആവശ്യമെന്ത്‌.
അറിയാവുന്നൊരു പ്രൊഫയിലിന്റേതുപോലെയിരിക്കുന്നു.

പ്രൊഫയില്‍ ചിത്രമായി മലമ്പുഴയിലെ ....മനോഹരശില്‍പം സമര്‍പ്പിക്കുന്നു.
തമാശയാണെ. വെല്‍കം
ഇനി സമ്മാനമൊക്കെ എനിക്കാണേങ്കില്‍ ഞാന്‍ വക്കാരിയുടെ ബ്ലോഗ്‌ വായിക്കാനുള്ള അവകാശം മാത്രമെടുത്ത്‌ ബാക്കിയൊക്കെ ചിത്ര പുവര്‍ ഹോമിനു സമര്‍പ്പിക്കുന്നു

September 09, 2006 3:30 AM  
Blogger Sreejith K. said...

കമന്റില്‍ ലിങ്ക് ഇടാന്‍ ഇങ്ങനെ എഴുതിയാല്‍ മതി.

<a href="http://kusruthikkutukka.blogspot.com/">കുസൃതിക്കുടുക്ക</a>

അതായത്, a href എന്ന് പറഞ്ഞ് യൂ.ആര്‍.എല്‍ ഉം, അവിടെ വരേണ്ട ടെക്സ്റ്റ് ആ ടാഗുകള്‍ക്കുള്ളിലും കൊടുത്താല്‍ മതിയാകും. ഉദാ‍ഹരണത്തിന് മുകളിലത്തെ ടാഗ് കൊടുത്താല്‍ ഇങ്ങനെ കിട്ടും.

കുസൃതിക്കുടുക്ക

September 10, 2006 6:05 AM  
Blogger kusruthikkutukka said...

This comment has been removed by a blog administrator.

September 10, 2006 6:37 AM  
Blogger kusruthikkutukka said...

കുസൃതിക്കുടുക്ക
നന്ദി ശ്രീജി...
ഗന്ഡര്‍വസാന്നിന്ഡ്യത്തിനു നന്ദി.... യക്ഷി അല്ല ഈ കക്ഷി ട്ടൊ :)
UMA ഇവിടെ കൊതിപ്പിച്ചിട്ടു തന്നെ ഒരു കാര്യം നടക്കുന്നില്ലാ പിന്നാ കൊതിപ്പിക്കാതെ ;)
R P...ആ കുടുക്കയുടെ ചിത്രവും ഇങ്ങു പോരട്ടെ...
ഉപ്പേരിക്കൊപ്പം വെറെ എന്തൊക്കെയോ ഞാന്‍ അവിടെ നിന്നും അറിച്ചുമാറ്റി :)
ഏറനാടോ...വരകള്‍ക്കു ഇത്രയും സമയമൊ? ;-ഓ
ഇത്തിരീ ചൂലെടുത്തവന്‍ ചൂലാല്‍ എന്നു കേട്ടിട്ടില്ലെ?
താരാ..... എവിടെ ആ കൈ? ;;)

September 10, 2006 6:41 AM  
Blogger സു | Su said...

ഈശ്വരാ...

എന്തൊക്കെ സമ്മാനങ്ങള്‍.

എന്റെ ഫോട്ടോ തന്നെ വെച്ചാലോ? പക്ഷെ പച്ചാളം പഴയ പ്രൊഫൈല്‍ ഫോട്ടോ വെക്കുന്നുണ്ടെങ്കില്‍ ഞാന്‍ മത്സരിച്ചിട്ട് കാര്യമില്ല. സമ്മാനം അവന്‍ അടിച്ചെടുക്കും.

September 13, 2006 2:22 AM  
Blogger Jo said...

അതേയ്‌, ഇപ്പഴത്തെ profile പടം കാണാന്‍ ഭംഗീണ്ട്‌. പക്ഷേ കുസ്രുതി ഇല്ല്യാട്ടാ.. അതോണ്ട്‌ വേറെ ഒരു പടം ഇട്‌ത്തിട്ടൂടേ?

September 13, 2006 9:55 AM  
Blogger sreeni sreedharan said...

സൂഊഊഊഊ....
ദേ പോസ്റ്റാന്‍ വച്ചിരുന്ന എന്‍റെ കമന്‍റിന്‍റെ കാറ്റ് പോയി ഈ സൂ ചേച്ചി കാരണം(ങീ..)

September 13, 2006 11:06 AM  
Blogger സു | Su said...

പച്ചുവാവ കരയണ്ട. ഒരു ദീര്‍ഘവീക്ഷണ, ദീര്‍ഘദൂര കമന്റ് കമന്റിക്കോ.

September 13, 2006 11:11 AM  
Anonymous Anonymous said...

This comment has been removed by a blog administrator.

September 14, 2006 11:09 AM  
Blogger :: niKk | നിക്ക് :: said...

ഹമ്പമ്പോ ഹിതാരപ്പാ ഒരു കുസൃതിക്കുടുക്ക !!! ഇപ്പോഴാ ശ്രദ്ധിച്ചത്‌... മല്‍സരങ്ങള്‍ക്കൊന്നും ഞാനില്ലായേ... ങാ വീണ്ടും കാണാം, കുറച്ചു തിരക്കിലാ... ഗുഡ്‌ ലക്ക്‌

September 25, 2006 5:15 PM  
Blogger Mrs. K said...

ആരാ ഈ കുഞ്ഞുവാവ? പ്രൊഫൈലിലെ?

September 26, 2006 7:16 PM  

Post a Comment

<< Home