കുസൃതിക്കുടുക്ക

നഷ്ടപ്പെട്ടു പോയ ബാല്യത്തിന്റെ അവശേഷിക്കുന്ന നന്മകളുമായി കുട്ടിക്കാലത്തേക്കു ഒരു മടക്കയാത്ര, ഒപ്പം നിങ്ങളും നിങ്ങളുടെ കുസ്രുതിയും കുട്ടിത്തവും

Tuesday, November 14, 2006

ഞാന്‍ ഒരു കുഞ്ഞായിരുന്നെങ്കില്‍ .....


ഞാന്‍ ഒരു കുഞ്ഞായിരുന്നെങ്കില്‍ .....

മഴത്തുള്ളികളും
കടലാസ് തോണിയും

തൊടിയിലെ പൂവും
തുമ്പപ്പൂ പുഞ്ചിരിയും

മഞ്ഞുതുള്ളികളും
മഴിത്തണ്ടും

വാഴക്കൂമ്പിലെ തേനും
അണ്ണരക്കണ്ണനും

കുയിലിന്റെ പാട്ടും
കുഴിയും കുഴിയാനയും
കളിക്കൂട്ടുകാരന്‍ കുഞ്ഞാടും

പുഴക്കടവിലെ കളികളും
കുളത്തിലെ മുങ്ങാംങ്കുഴികളും
ആല്‍ത്തറയിലെ ഊഞ്ഞാലും

മണ്ണപ്പം ചുട്ടതും
ചെഞ്ചുണ്ടന്‍ മാങ്ങയും
അവധിക്കാലവും
വീണ്ടും ഒരു ശിശു ആയിരുന്നെങ്കില്‍

"'ശിശുദിനാശംസകള്‍..!"

Tuesday, September 05, 2006

പ്രൊഫൈല്‍ ചിത്ര മത്സരം .....


കുസ്യുതിക്കുടുക്കയുടെ പ്രൊഫൈല്‍ ചിത്ര മത്സരം .....
നിങ്ങളുടെ മനസ്സിലെ കുസ്യുതിയുടെ ചിത്രം അയച്ചു തരൂ...സമ്മാനങ്ങല്‍ നേടൂ.....
ഒന്നാം സമ്മാനം : ശര്‍ക്കര ഉപ്പേരി (ഓണത്തിനു അമ്മൂമ്മ കാണതെ എടുത്തു എന്റെ ലന്ച് ബോക്സില്‍ സൂക്ഷിച്ചു വച്ചതു).

കൂടാതെ മറ്റു ബമ്പര്‍ സമ്മനങ്ങലും
*** കൊടകപുരാണം സിനിമ ആക്കുമമ്പോള്‍ അതില്‍ സഹ നടന്‍ /നടി യുടെ റോള്‍ ,
*** കുറുമാന്റെ കഥകല്‍ സീരിയല്‍ ആക്കുമമ്പോള്‍ അതില്‍ കാലാട്ടിയിരിക്കുവാനുള്ള അവസരം .
*** അടുത്ത വിഷുവിനു സൂ ചേച്ചി ഉണ്ടാക്കിയ ഉണ്ണിയപ്പം പാര്‍സെല്.
*** വക്കാരിയുടെ ബ്ലോഗുകള്‍ വായിക്കാനുള്ള ലൈഫ് ടൈം ഫ്രീ സബ്സ്ക്രിപ്ഷന്‍ (ബ്ലോഗ് വായിക്കാനും കാശ് കൊടുക്കേണ്ടാ കാലം വരുമൊ ?)
***മണ്ടന്റെ മ്യൂസിക് ആല്‍ബത്തില്‍ പാടാന്‍ അവസരം ...
(*** കണ്ഫര്‍മേഷന്‍ അവയിറ്റഡ്)
രണ്ടാം സമ്മാനം ഇല്ല ;-) (പ്രൊഫയിലില്‍ ഒരു ചിത്രമെ ഇടാന്‍ പറ്റുകയുള്ളൂ അല്ലേ?)സമ്മാനങ്ങല്‍ വായിച്ചു മനകോട്ട കെട്ടി ഇരിക്കാതെ വേഗം എന്‍ട്രികള്‍ അയക്കൂ
Monday, September 04, 2006

ആദ്യമായി .......


അറിയാത്തവ അറിയാനായി
അറി്‌ഞ്ഞ്തു അറിയിക്കാനായി

അറിഞ്ഞു ആര്മാദിക്കാനായി
അല്പനേരത്തെ ആലസ്യവുമായി

അന്‌തമാം വീഥിയില്‍
അന്തിച്ചു നില്‍ക്കുന്ന
അന്വേഷണ കുതുകിയുടെ
ആത്മ നൊമ്പരങള്‍

******************
!!!!!!!ഓണാശംസകള്‍ !!!!!!!അതിരാവിലെ പൂകൂടയുമായി പൂക്കള് പറിക്കാന് പോയതും, അത്തപൂക്കളമിട്ടതും....... കാലത്തിന്റെ കുത്തൊഴുക്കില്‍ എന്നോ നഷ്ട്ടപെട്ട ആ നല്ലബാല്യത്തിന്റെ ഓര്‍മകളെ സ്മരിച്ചുകൊണ്ട് എല്ലാവര്‍ക്കും ഓണാശംസകള്‍

സസ്നേഹം
കുസ്രുതിക്കുടുക്ക!!! വെല്‍കം ടു കുസ്രുതി, !! എന്‍ജോയ് ദ കുടുക്ക!!