കുസൃതിക്കുടുക്ക

നഷ്ടപ്പെട്ടു പോയ ബാല്യത്തിന്റെ അവശേഷിക്കുന്ന നന്മകളുമായി കുട്ടിക്കാലത്തേക്കു ഒരു മടക്കയാത്ര, ഒപ്പം നിങ്ങളും നിങ്ങളുടെ കുസ്രുതിയും കുട്ടിത്തവും

Tuesday, November 14, 2006

ഞാന്‍ ഒരു കുഞ്ഞായിരുന്നെങ്കില്‍ .....


ഞാന്‍ ഒരു കുഞ്ഞായിരുന്നെങ്കില്‍ .....

മഴത്തുള്ളികളും
കടലാസ് തോണിയും

തൊടിയിലെ പൂവും
തുമ്പപ്പൂ പുഞ്ചിരിയും

മഞ്ഞുതുള്ളികളും
മഴിത്തണ്ടും

വാഴക്കൂമ്പിലെ തേനും
അണ്ണരക്കണ്ണനും

കുയിലിന്റെ പാട്ടും
കുഴിയും കുഴിയാനയും
കളിക്കൂട്ടുകാരന്‍ കുഞ്ഞാടും

പുഴക്കടവിലെ കളികളും
കുളത്തിലെ മുങ്ങാംങ്കുഴികളും
ആല്‍ത്തറയിലെ ഊഞ്ഞാലും

മണ്ണപ്പം ചുട്ടതും
ചെഞ്ചുണ്ടന്‍ മാങ്ങയും
അവധിക്കാലവും
വീണ്ടും ഒരു ശിശു ആയിരുന്നെങ്കില്‍

"'ശിശുദിനാശംസകള്‍..!"