പ്രൊഫൈല്‍ ചിത്ര മത്സരം .....

കുസ്യുതിക്കുടുക്കയുടെ പ്രൊഫൈല്‍ ചിത്ര മത്സരം .....
നിങ്ങളുടെ മനസ്സിലെ കുസ്യുതിയുടെ ചിത്രം അയച്ചു തരൂ...സമ്മാനങ്ങല്‍ നേടൂ.....
ഒന്നാം സമ്മാനം : ശര്‍ക്കര ഉപ്പേരി (ഓണത്തിനു അമ്മൂമ്മ കാണതെ എടുത്തു എന്റെ ലന്ച് ബോക്സില്‍ സൂക്ഷിച്ചു വച്ചതു).
കൂടാതെ മറ്റു ബമ്പര്‍ സമ്മനങ്ങലും
*** കൊടകപുരാണം സിനിമ ആക്കുമമ്പോള്‍ അതില്‍ സഹ നടന് /നടി യുടെ റോള്‍ ,
*** കുറുമാന്റെ കഥകല് സീരിയല്‍ ആക്കുമമ്പോള്‍ അതില്‍ കാലാട്ടിയിരിക്കുവാനുള്ള അവസരം .
*** അടുത്ത വിഷുവിനു സൂ ചേച്ചി ഉണ്ടാക്കിയ ഉണ്ണിയപ്പം പാര്സെല്.
*** വക്കാരിയുടെ ബ്ലോഗുകള്‍ വായിക്കാനുള്ള ലൈഫ് ടൈം ഫ്രീ സബ്സ്ക്രിപ്ഷന് (ബ്ലോഗ് വായിക്കാനും കാശ് കൊടുക്കേണ്ടാ കാലം വരുമൊ ?)
***മണ്ടന്റെ മ്യൂസിക് ആല്‍ബത്തില്‍ പാടാന്‍ അവസരം ...
(*** കണ്ഫര്മേഷന് അവയിറ്റഡ്)
രണ്ടാം സമ്മാനം ഇല്ല ;-) (പ്രൊഫയിലില്‍ ഒരു ചിത്രമെ ഇടാന്‍ പറ്റുകയുള്ളൂ അല്ലേ?)സമ്മാനങ്ങല്‍ വായിച്ചു മനകോട്ട കെട്ടി ഇരിക്കാതെ വേഗം എന്‍ട്രികള്‍ അയക്കൂ